തച്ചമ്പാറ:കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ആശുപത്രിയുടെ ശുചിത്വ പരിപാലനം, രോഗിസേവനം, വിവിധ ദേശീയാരോഗ്യപദ്ധതികളുടെ നടത്തിപ്പ്, ജീവനക്കാരുടേയും രോഗികളുടേയും സംതൃപ്തി തുടങ്ങി യ ഘടകങ്ങള്‍ പരിഗണിച്ചാണ്കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. 94 ശതമാനം മാര്‍ക്ക് ലഭിച്ച കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഓരോ വര്‍ഷവും രണ്ടു ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികവും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കുളള കേരള അക്രഡിറ്റേഷന് നിലവാരവും കായകല്‍പ്പ് അവാര്‍ഡും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.