മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവ് മണ്ണാര്‍ക്കാട് അരി ഒഴികെ 15ല്‍ പരം പലവ്യജ്ഞനങ്ങളും, സോപ്പും,ബിസ്‌ക്കറ്റും അട ങ്ങിയ ഭക്ഷ്യ കിറ്റ് ഒരുക്കി നല്‍കിയത്.5 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് 20 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള അളവി ലാണ് കിറ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ദിവസക്കൂലി ക്കാര്‍,വ്യാപാര സ്ഥാ പനങ്ങളിലെ തൊഴിലാളികള്‍, ഓട്ടോ, ടാക്‌സി,ബസ് തൊഴിലാളി കള്‍, പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍,സേവ് സ്വാന്ത നം പദ്ധതിയിലെ കിടപ്പ് രോഗികള്‍ എന്നിവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.സേവ് മെമ്പര്‍മാരില്‍ നിന്നും അഭ്യുതയ കാംക്ഷികളില്‍ നിന്നുമാണ് കിറ്റിനുള്ള തുകയായ അഞ്ച് ലക്ഷ ത്തോളം രൂപ സമാഹരിച്ചത്.സേവ് മണ്ണാര്‍ക്കാടിന്റെ ഈ കാരുണ്യ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍ ഷംസുദ്ദീന്‍ കിറ്റ് പാക്കിംഗ് കേന്ദ്രം സന്ദര്‍ശിച്ചു.സേവ് ഭാരവാഹിക ളായ ചെയര്‍മാന്‍ ഫിറോസ് ബാബു,ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, വൈസ് ചെയര്‍മാന്‍ അസ്ലം അച്ചു, ഭാരവാഹികളായ, സി.എച്ച്.ഷൗക്കത്ത്,ഫിറോസ് സി.എം,ഉമ്മര്‍,ജിഫ്രി,ഷാഹുല്‍ ഹമീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.