പാലക്കാട്:വേനല്‍മഴ കനക്കുന്നതിനു മുന്‍പുതന്നെ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കാനാകുമെന്നാണ് പ്രതീ ക്ഷ യെന്ന് സപ്ലൈകോ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സംഘടനാ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രദേശങ്ങളില്‍ തൊഴി ലാളി ക്ഷാമം നേരിടുന്നതായി തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍ പ്പെട്ടാല്‍ ഉടന്‍ ഇടപെട്ട് പരിഹരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീ സര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം കൂടിയുണ്ടായാല്‍ ഏപ്രില്‍ 18 ന് മുന്‍പു തന്നെ മുഴുവന്‍ നെല്ലുസംഭരണവും നടത്താ നാകുമെന്നാണ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറയുന്നത്. പട്ടഞ്ചേ രി, നല്ലേപ്പിള്ളി, ചിറ്റൂരിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നെല്ല് മൂപ്പെത്തുന്നതേയുള്ളൂ. ഇവിടെ മെയ് പത്തോടു കൂടി കൊയ്‌തെടു ക്കാനാകുമെന്നാണ് കരുതുന്നത്. നെല്ലു സംഭരണത്തിന് വാഹന ങ്ങള്‍ വിട്ടുതരാനും നെല്ലെടുക്കാനും മില്ലുകാര്‍ സന്നദ്ധരാണെന്നും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.അതേസമയംജില്ലയില്‍ നിലവില്‍ നെല്ലെടുപ്പ് പ്രശ്‌നങ്ങള്‍ ഇല്ലാതെ നടക്കുന്നുണ്ടെന്നും ചുമട്ടു തൊഴിലാളി ക്ഷാമം നേരിടുന്നില്ലെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് എത്തുന്ന റേഷന്‍ ഇറക്കുന്ന ജോലിയും സമാന്ത രമായി നടക്കുന്നതിനാലാണ് ചിലയിടങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിട്ടത്. റേഷന്‍ എത്താത്ത രണ്ടുദിവസങ്ങളില്‍ തൊഴിലാളികള്‍ ലഭ്യമാണെന്നും നെല്ലെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.