മലമ്പുഴ :കോവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ അടിസ്ഥാന സൗക ര്യങ്ങള്‍ മെച്ചപ്പെടുത്താനും മൂലധന സ്വഭാവമുള്ള ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ് അച്യുതനന്ദ ന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40,10,515 രൂപ വിനിയോഗി ക്കാന്‍ അനുമതിയായി. മലമ്പുഴ നിയോജക മണ്ഡലത്തിലെ മരുതറോഡ്, പുതുശ്ശേരി, അകത്തേത്തറ, കൊടുമ്പ്, മുണ്ടൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. 2016-17 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ച് നല്‍കിയ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഉല്പാദന വിതരണ കേന്ദ്രം എന്ന പ്രവൃത്തി റദ്ദ് ചെയ്താണ് കോവിഡ്-19 പ്രതിരോധത്തിനായി തുക വിനിയോഗിക്കുന്നത്.