പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 17418 പേര് വീടുകളിലും 33 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമായി ആകെ 17454 പേര് ജില്ലയില്‍ നിരീക്ഷണ ത്തിലാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേ യും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല.
പരിശോധനയ്ക്കായി അയച്ച 607 സാമ്പിളുകളില്‍ ഫലം വന്ന 525 എണ്ണം നെഗറ്റീവും 7 എണ്ണം പോസിറ്റീവുമാണ്.ഇതുവരെ 26180 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 8726 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.2570 ഫോണ്‍ കോളുകളാണ് കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാന മൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേ ക്കിറങ്ങുകയാണെങ്കില് മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലി ക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെ ടാതിരിക്കുക. പ്രഭാതസവാരി, അയല്‍പ്പക്ക സന്ദര്‍ശനം എന്നിവ ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍, പേന, വാച്ച്, ആഭരണങ്ങള്‍, ഹെഡ് ഫോണ്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിവെയ്ക്കാ തിരിക്കുക.
മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും തുടരണം. ഐസൊലേഷനിലുള്ള ആളുകള്‍ 60 വയസിന് മുകളിലുള്ളവര്‍, രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭി ണികള് എന്നിവരുമായി ഇടപഴകരുത്.
സമ്പര്‍ക്ക വിലക്കുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും മാസ്ക് യഥാവിധി സംസ്കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള് വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
7) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്ക് ധരിക്കുക.
8) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
9) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടനെ ഡോക്ടറെ കാണുക.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.