അലനല്ലൂര്‍ : കൊറോണ കാലത്തും കാരുണ്യത്തിന്റെ സ്നേഹ സ്പര്‍ശമൊരുക്കി നാടിന് മാത്യകയാവുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റ്. നിരാ ലംബരായ 15 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ ഒരുക്കിയാണ് നല്ലപാഠം യൂണിറ്റ് മാത്യക യായത്. കൈ ത്താങ്ങ് ആവശ്യമായവര്‍ക്ക് സഹായം നേരിട്ടെത്തി ക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ‘ലവ് ആന്റ് സെര്‍വ്’ സന്നദ്ധ സംഘടന കോ ഓര്‍ഡി നേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയാണ് 15 കുടുംബങ്ങള്‍ ക്കും ഭക്ഷണ സാധനങ്ങളട ക്കമുള്ള അവശ്യ വസ്തുക്കള്‍ നല്‍കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്.ലവ് ആന്റ് സെര്‍വ് വളണ്ടിയര്‍ മുഹമ്മദാലി പോത്തുകാടന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസറിന് ഫണ്ട് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. നല്ലപാഠം അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.