കോട്ടോപ്പാടം: ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കൊടക്കാട് ശാഖാ മുസ്ലിംലീഗ് – യൂത്ത് ലീഗ് സംയുക്തമായി 300 ല്‍ അധികം കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ഇനം വിഭവങ്ങള്‍ അടങ്ങിയ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.നിത്യവരുമാനം നിലച്ച പ്രദേശത്തെ നിര്‍ധനരായ കുടുംബങ്ങള്‍ക്കും ഇതര സംസ്ഥാന അതിഥി തൊഴിലാളികള്‍ക്കുമാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്.
മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി, ശാഖാ പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, ട്രഷറര്‍ കെ.അബൂബക്കര്‍, യൂത്ത്‌ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം സി.കെ റിയാസ്, പഞ്ചായത്ത് ട്രഷറര്‍ സി.കെ സുബൈര്‍, ശാഖാ പ്രസിഡണ്ട് സലീം നാലകത്ത്, സെക്രട്ടറി റഫീഖ് മാനി, ട്രഷറര്‍ വി.കെ ബഷീര്‍, മുസ്ലിം ലീഗ് ശാഖാ വൈസ് പ്രസിഡണ്ട് വി.കെ അലി, യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസ്‌നി മുബാറക്ക്,നാസിര്‍ നാലകത്ത് എം.മുനീര്‍,എം. അഷറഫ്, പി.സി ബഷീര്‍, അബി ,സി.കെ ഹബീബ്, പി.സി ഷബീര്‍, സി.കെ ലത്തീഫ്, എന്‍.നൗഷാദ്,സി.കെ ജലീല്‍, സി.കെ ഹംസക്കുട്ടി, സി.കെ മുസ്തഫ, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി