പാലക്കാട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാത്ത വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിച്ച്് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍ ഫയര്‍ഫോഴ്സിന്റെ സഹായ ത്തോട് കൂടിയാണ് എത്തിക്കുന്നത്. യുവജനകമ്മീഷന്‍ യൂത്ത് ഡിഫെന്‍സ് ഫോഴ്സ് വോളന്റിയേര്‍സ് സമാഹരിച്ച മരുന്നുകളാണ് ദൗത്യസംഘം പാലക്കാടിന്റെ വിവിധ പ്രദേശത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് എത്തിക്കുന്നത്.
കേരള ഫയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്റെയും കേരള സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെയും നേതൃത്വത്തിലാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യുവജനകമ്മീഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 14 ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.