അടുത്തഘട്ട പെന്‍ഷന്‍ വിതരണം ആരംഭിച്ചു.
പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി യുടെ 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളി ലെ പെന്‍ഷന്‍ ജില്ലയില്‍ 237807 പേര്‍ക്ക് വിതരണം ചെയ്തതായും 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ പെന്‍ഷന്‍ വിതരണം ഇന്നലെ (ഏപ്രില്‍ 6) മുതല്‍ ആരംഭിച്ചതായും ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ അനിത.ടി.ബാലന്‍ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ 59.79 കോടി രൂപയില്‍ 57.17 കോടി രൂപയുടെ വിതരണം പൂര്‍ത്തിയായി. ബാക്കി തുക അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്ത് പൂര്‍ത്തിയാക്കും. 2020 ഏപ്രില്‍ മാസത്തെ വര്‍ധന 100 രൂപ ഉള്‍പ്പടെയുള്ള പെന്‍ഷ നാണ് 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ളതില്‍ വിതരണം ചെയ്യുന്നത്.
കോവിഡ് 19 നെ പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് മാസ്‌ക്, സാനി റ്റൈസര്‍ തുടങ്ങിയവ വിതരണം ചെയ്തും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളി ലേക്ക് പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിതര ണം ചെയ്യുന്നതിനും സഹകരിച്ച സഹകരണ മേഖലയിലെ എല്ലാ സഹകാരികളെയും രജിസ്ട്രാര്‍ അഭിനന്ദിച്ചു. കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ എല്ലാ സഹകരണ സംഘങ്ങളും സംഭാവന ചെയ്യണമെന്നും ജോയിന്റ് രജിസ്ട്രാര്‍ അഭ്യര്‍ത്ഥിച്ചു.