മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഉത്തരവ് ഇറക്കിയ സംസ്ഥാന സര്‍ക്കാരി ന്റ്റെ അധ്യാപക ദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഫെ ഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഫാമിലി പ്രൊട്ടസ്റ്റില്‍ പാലക്കാട് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലെയും അംഗങ്ങള്‍ പങ്കെടുത്തു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വീടു കള്‍ക്ക് മുമ്പില്‍ കുടുംബാംഗങ്ങളോടൊപ്പം രാവിലെ കുത്തിയി രിപ്പ് നടത്തിക്കൊണ്ടാണ് സമരത്തില്‍ പങ്കെടുത്തത്.
കേരളത്തില്‍ നിരവധി കോളേജ് അധ്യാപക തസ്തികകള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുകയും, 2018 മുതല്‍ നിയമിതരായ അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുകയും, വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണ അവസരങ്ങള്‍ ഇല്ലാതാക്കുകയും, അഭ്യസ്തവിദ്യരുടെ തൊഴില്‍ സാധ്യത കൊട്ടി അടയ്ക്കുന്നതുമായ ഉത്തരവാണ് ഈ മഹാമാരി യുടെ മറവില്‍ ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണ്. നാലായി രത്തോളം അധ്യാപക തസ്തികകള്‍ വെട്ടിമാറ്റാന്‍ ഉത്തരവ് ഇറക്കിയ ശേഷം ഗവണ്‍മെന്റ് കോളേജുകളില്‍ ഏതാനും പോസ്റ്റുകള്‍ അനുവദിച്ചു എന്ന് കൊട്ടിഘോഷിക്കുന്നത് കാപട്യമാണെ്ന്നും സികെസിടി കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് പ്രഫ.പി.എം സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് പ്രൊഫ. എ.പി.അമീന്‍ ദാസ് സെക്രട്ടറി ഡോ. ടി. സൈനുല്‍ ആബിദ് ട്രഷറര്‍ ഡോ.ഹുസൈന്‍ കൂരിമണ്ണില്‍, പ്രഫ.മുഹമ്മദ് ഷാ,ഡോ.പി.അബ്ദു, പ്രൊഫ. മൊയ്തീന്‍ ഒ.എ,പ്രൊഫ.ഷിഹാബ് എ.എം എന്നിവര്‍ നേതൃത്വം നല്‍കി.