മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡില്‍ കാട്ടുപന്നി ആക്രണം. സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കരിമ്പ പള്ളിപ്പടി കോരംകുളം വീട്ടില്‍ സൈതലവിയുടെ മകന് സുല്‍ഫിക്കര്‍ അലി (46)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സുല്‍ഫിക്കറും സുഹൃത്ത് ഹുസൈനും അട്ടപ്പാടിയില്‍ നിന്നും കരിമ്പയി ലേക്ക് വരികയായിരുന്നു. അമ്പാഴക്കോടിന് സമീപം റോഡിനെ കുറുകെയെത്തിയ പന്നി ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചു. നിയന്ത്രണം തെറ്റിയ സ്കൂട്ടറില്‍ നിന്നും തെറിച്ച് സുല്‍ഫിക്കര്‍ റോഡിലേക്ക് വീണു. ഇദ്ദേഹത്തിന്റെ മുകളിലേക്കായി ഹുസൈനും വീണു. സുല്‍ഫിക്കറിന്റെ മുഖത്താണ് പരിക്കേറ്റത്. ഹുസൈന് കാര്യ മായ പരിക്കുകളില്ല. പരിക്കേറ്റ സുല്‍ഫിക്കറിനെ ആദ്യം വട്ടമ്പലം മദര്‍കെയര്‍ ആശുപ ത്രിയിലുംപിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി മണ്ണാര്‍ക്കാട് – കോങ്ങാട് റോഡില്‍ കോളപ്പാകത്ത് വെച്ച് ബൈക്ക് യാത്രികനും കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് ടിപ്പര്‍ ലോറി ഡ്രൈവറായ കരിയോട് മാലാങ്ങി രാമചന്ദ്രനാണ് (58) പരിക്കേറ്റത്. ഇദ്ദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സതേടി. താലൂക്ക് പരിധിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടുപന്നി ആക്ര മണം കാരണം പ്രധാന പാതകളിലടക്കം രാത്രിയാത്ര ഭീതിയിലാകുന്ന സാഹചര്യമാണ്.
