മണ്ണാര്‍ക്കാട്: ജിനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്കന് കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. ഇന്നസെ രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ വട്ടമ്പലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് സന്തോഷ് കുമാര്‍. ഭാര്യ: ബിന്ദു. മക്കള്‍ : ഹരിത് കൃഷ്ണ, ഭരത് കൃഷ്ണ