അലനല്ലൂര്‍ : ലഹരിയുണ്ടാക്കുന്ന വിനാശത്തില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാ ന് മൂല്യബോധവും ധാര്‍മികതയുമുള്ള വിദ്യാഭ്യാസവും ലഹരിക്കെതിരെ നിയമപാലക രുടെയും സമൂഹത്തിന്റെയും ഉണര്‍ന്നുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്ന് കെ. എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹ്ലന് റമാദന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.നാസര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. അഹ്ലന് റമദാന് എന്ന വിഷയത്തില്‍ ഡോ. മുനീര്‍ മദനി പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി, മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി കെ.വി അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
