തച്ചമ്പാറ : കൃഷി, ആരോഗ്യം വിദ്യാഭ്യാസം മേഖലകള്‍ക്ക് ഊന്നല്‍ നല്കി തച്ചമ്പാറ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 26, 83,41,282 രൂപ വരവും 26, 37, 48, 803 രൂപ ചെലവും 45,92,479 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി. സി ശാരദയാണ് അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്ക് 50,94,890 രൂപയും ഭവന നിര് മാണത്തിന് 4, 87, 00,000 രൂപയും തെരുവുവിളക്കുകള്‍ക്കായി 2, 20,000 രൂപയും റോഡ് വികസനത്തിന് 3, 42,00,000 രൂപയും, വിദ്യാഭ്യാസം യുവജനക്ഷേമത്തിനായി 35,99,000 രൂപയും, ശുചിത്വത്തിന് 1, 07, 08,550 രൂപയും ആരോഗ്യമേഖലയ്ക്കായി 5,83,5000 രൂപയും ബജറ്റില്‍ വകയിരുത്തി. വിദ്യാഭ്യാസമേഖലയില്‍ വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഭാഷാവിഷയങ്ങളിലും പരിശീലനം, കായിക പരിശീലനം തുടങ്ങിയവയ്ക്കാണ് പ്രധാനമായും തുക ചെലവഴിക്കുകയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആനൂകൂല്യം സമയബന്ധിതമാ യി വിതരണം പൂര്‍ത്തിയാക്കും. പഞ്ചായത്തിന്റെ അതിര്‍ത്തിയായ ചൂരിയോട് മുതല്‍ ചെന്തെണ്ട് വരെയും, തച്ചമ്പാറ ടൗണ്‍ മുതല്‍ മുതുകുര്‍ശ്ശി പാറ്റ വരെയും തെരുവുവിള ക്കുകള് സ്ഥാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ അബൂബക്കര്‍ മുച്ചീ രിപ്പാടം, ഐസക് ജോണ്‍, തനൂജ രാധാകൃഷ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, സെക്രട്ടറി വി.ജി രാജീവ്, മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
