അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് കെ.എ സുദര്‍ശന കുമാറിന്റെ വിരമിക്കലിനോടനുബന്ധിച്ച് സൗഹൃദ സംഗമം നടത്തി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാപ്പിള സ്കൂളിന്റെ 120 വര്‍ഷത്തെ ചരിത്രം വിശദീക രിക്കുന്ന അലനല്ലൂരിന്റെ മാപ്പിള സ്കൂള്‍ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നിര്‍വഹിച്ചു. ഒന്നാം ക്ലാസിലെ ഒന്നാംതരം ഡയറിക്കുറിപ്പികള് പ്രദര്‍ശനം പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ കെ.തങ്കച്ചന് അധ്യക്ഷനായി. സര്‍ഗാത്മകമാവുന്ന ക്ലാസ് മുറികള്‍ എന്ന വിഷയത്തില്‍ ഡോ.ടി.പി കലാധാരന്‍ സംസാരിച്ചു. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, പി. ഹരിഗോവിന്ദന്, പി.മുസ്തഫ, ആലായന്‍ റഷീദ്, മണികണ്ഠന് കൂതനില്, സിദ്ദീഖ് പാറോ ക്കോട്ട്, യൂസഫ് പുല്ലിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു.
