കുമരംപുത്തൂര്‍ : പളളിക്കുന്നിലെ വലിയകുളം പുനരുദ്ധാരണ പ്രവര്‍ത്തി തുടങ്ങി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് വലിയകുളം നവീകരി ക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്മാന്മാരായ സഹ ദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മാടത്തുപുളളി, ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടന്‍, പഞ്ചായത്തംഗങ്ങളായ സിദ്ദീഖ് മല്ലിയില്‍, കെ.കെ ലക്ഷ്മിക്കുട്ടി, കാദര്‍ കുത്തനില്‍, ഡി.വിജയലക്ഷ്മി, ഹരിദാസന് ആഴ്വാഞ്ചേരി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത, തൊഴിലുറപ്പ് പദ്ധതി എ.ഇ എം.കെ മുഹമ്മദ് അലി ജൗഫര്‍, ഓവര്‍സിയര്‍മാരായ സുഫിയാന്, പി.ആര് രേഷ്മ, പി.മുഹമ്മദാലി അന്‍സാരി, കെ.കെ ബഷീര്‍, ഇല്യാസ്, എം.മുഹമ്മദാലി, ടി.എം.എ റഷീദ്, ഷാഹിന എരേരത്ത്, ഫാത്തിമ, നാസര്‍ കൊറ്റക്കോടന് തുടങ്ങിയവര്‍ പങ്കെടുത്തു.
