അലനല്ലൂര്‍ : കലയുടെ വര്ണവിരുന്നൊരുക്കി അലനല്ലൂര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനായി വര്‍ണമെന്ന പേരില്‍ നടത്തിയ കലോത്സവത്തില്‍ നിരവധി പ്രതിഭകള്‍ മാറ്റുരച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് സജ്നസത്താര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ബക്കര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ മുഖ്യാതി ഥിയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഹംസ, മുള്ളത്ത് ലത, അനിത വിത്തനോ ട്ടില്, അലി മഠത്തൊടി, ലൈല ഷാജഹാന്, ഷൗക്കത്തലി പെരുമ്പയില്‍, ബഷീര്‍ പടുകുണ്ടില്‍, അനില്‍കുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സരിത, രതിക, ഉസ്മാന് കൂരിക്കാടന്, പി.പി ഏനു, യുസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
