അലനല്ലൂര്‍ : യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഷുഹൈബ്, ശരത്ത് ലാല്‍, കൃപേഷ് രക്തസാക്ഷി സ്മൃതിസംഗമം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി, നേതാക്ക ളായ ബാലകൃഷ്ണന് പെട്ടമണ്ണ, ഹംസ ഓങ്ങല്ലൂരന്‍, റസാഖ് മംഗലത്ത്, നാസര്‍ കാപ്പുങ്ങല്‍, പി.കെ സനൂബ്, രജീഷ്, എന്‍. അബൂബക്കര്‍, അനു.എസ് ബാലന്, പി.അഹമ്മദ് സുബൈ ര്‍, പി.പി ഏനു, എം. മഹഫൂസ്, കെ. അബുമാസ്റ്റര്‍, അലി പൂളമണ്ണ, കെ.സണ്ണി, ലൈല ഷാജഹാന്, ഫെബിന തുടങ്ങിയവര്‍ സംസാരിച്ചു.
