മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയപാതയുടെ പലഭാഗത്തും ഉപരിതലം പൊന്തിയും താഴ്ന്ന് കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. ആല്‍ത്തറ കയറ്റം, ചന്തപ്പടി, കോടതിപ്പടി ഭാഗങ്ങളിലാണ് ഈപ്രശ്നമുള്ളത്. ആല്‍ത്തറ കയറ്റത്തില്‍ റോഡ് ഒരുവശം താഴ്ന്ന നിലയിലാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ ക്കുമാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് വാഹനങ്ങള്‍ അരികൊരുക്കിന ല്കുന്ന സമയങ്ങളില്‍. ഇടതടവില്ലാതെ കടന്നുപോകുന്ന പ്രധാനപാതയിലാണ് ഈ ദുരവസ്ഥ. നഗരത്തില്‍ ദേശീയാപത വികസനം പൂര്‍ത്തിയായിട്ട് അധികനാളായിട്ടി ല്ല.റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അറിയിച്ചു.
