മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വികസനമുരടിപ്പും അഴിമതിയും സ്വജന പക്ഷപാതവുമാരോപിച്ച് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും കുറ്റ വിചാരണ സദസ്സും നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാത്ത എല്‍.ഡി.എഫ്. ഇപ്പോഴും ഭരണം നടത്തുന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയനിലപാടുകൊണ്ടാണെന്നും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നതുപോലെ സംസ്ഥാനത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്കും ഒന്നും കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്മാന് ജോയ് ജോസഫ് അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ് നാസര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ മുഖ്യാതിഥിയായി. ഡി.സി.സി. സെക്രട്ടറി സി. അച്യുതന്, സേവാദള്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. പി.എം സലാഹുദ്ദീന്, അബ്ബാസ് കൊറ്റിയോട്, പടുവില്‍ മുഹമ്മ ദാലി, സി.ടി അലി, ബിജുമോന് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.രാജന്, റീന സുബ്രഹ്മണ്യന്, എം.പി പ്രിയ , ദിവ്യ, കെ.സതീഷ്, യു.ഡി. എഫ് നേതാക്കളായ ബേബി ചെറുകര, ഹുസൈന് വളവുള്ളി, സി.സാജിത, പി.പി സുല്‍ഫിക്കര്‍, പി.എം അബ്ദുള്ളകോയ തങ്ങള്‍, ടി.പി കുഞ്ഞുമുഹമ്മദ്, ടി. കുമാരന്, മുസ്തഫ താഴത്തേതില്‍, സി. സൈനബ, എ.വി മുസ്തഫ, ടി.കെ റഫീഖ്, ഫിറോസ് ബാബു, പി.സി അസീസ്, ബാലചന്ദ്രന്, നജീബ് തങ്ങള്‍, ഗിസ്സാന് മുഹമ്മദ്, സലാം കൊറ്റിയോട്, എം.ടി ഹക്കീം, ആഷിക് കാഞ്ഞിരം, ഭാഗ്യപ്പന്, നാസര്‍ തങ്ങള്‍, പി.എം സുനില്‍, കെ.പി ഫവാസ്, ഫായിസ് ഫര്ഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
