കോട്ടോപ്പാടം : വേനലില്‍ പറവകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് പറവകള്‍ക്ക് ഒരുകുടം ദാഹജലം പദ്ധതി തുടങ്ങി. സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍ അധ്യക്ഷനായി. മാനേജര്‍ സി.പി ഷിഹാബുദ്ദീന്, ബിന്ദു.പി വര്‍ഗീസ്, മണി കണ്ഠന്, ഹാരിസ്, റാഫത്ത് എന്നിവര്‍ സംസാരിച്ചു. പക്ഷിനിരീക്ഷകന് രഞ്ജിത്ത് ജോ സ്, സ്കൗട്ട് മാസ്റ്റര്‍ ജയചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കു ന്നത്.
