കുമരംപുത്തൂര്‍: അക്കിപ്പാടത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രി കന് പരിക്കേറ്റു. എടേരം തുപ്പിലിക്കോട് വീട്ടില്‍ ഉദയന്‍ (48) ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പയ്യനെടം മൈലാംപാടം റോഡില്‍ അക്കിപ്പാടത്ത് വെച്ചാ യിരുന്നു സംഭവം. വില്‍പ്പനക്കായുള്ള മീനെടുക്കുന്നതിനായി മാര്‍ക്കറ്റിലേക്ക് പോവു കയായിരുന്നു ഉദയന്‍. പൊടുന്നനെ കാട്ടുപന്നി റോഡിനു കുറുകെ എത്തുകയും ബൈ ക്കിലിടിക്കുകയുമായിരുന്നു. റോഡിലേക്ക് വീണ് എഴുന്നേല്‍ക്കാനാകാതെ കിടന്ന ഇദ്ദേഹത്തെ ഇതുവഴി വന്ന ടാപ്പിങ് തൊഴിലാളികള്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഉദയന്റെ തോളെല്ലിന് പൊട്ടലുണ്ട്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. ആശു പത്രിയില്‍ കഴിയുന്ന ഉദയനെ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാട ത്തും, ഗ്രാമ പഞ്ചായത്ത് അംഗം അജിത്തും സന്ദര്‍ശിച്ചു.ഉദയനില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഉദയന്‍ വേണ്ട സഹായസഹകരണ ങ്ങള് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ വിനോദ്കുമാര്‍ പറഞ്ഞു. വനംവകുപ്പില്‍ നിന്നും സാമ്പത്തിസഹായം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് രാജന് ആമ്പാടത്ത് പറഞ്ഞു.
അക്കിപ്പാടത്ത് ഇതിന് മുമ്പ് രണ്ട് തവണ കാട്ടുപന്നിയിടിച്ച് മൂന്ന് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നിക ളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും കഴിഞ്ഞദിവസം 15 കാട്ടുപന്നികളെ അംഗീകൃത ഷൂട്ടര്‍മാരെ എത്തിച്ച് വെടിവെച്ചുകൊല്ലുകയും ചെയ്തിരു ന്നു. വരുന്ന വെള്ളിയാഴ്ചയും ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നട പടിയുണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
