പട്ടാമ്പി: പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാംമൈല്സില് ടാങ്കര്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് വിദ്യര്‍ഥി മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ഫാത്തിമ അന്‍സിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടില്‍ ഷമീര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഫാത്തിമ റോഡിലേക്ക് തെറിച്ചു വീണു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലില്‍ ഫാര്‍മസി ഡിപ്ലോമ വിദ്യാര്‍ഥിനിയാണ് ഫാത്തിമ.