മണ്ണാര്‍ക്കാട് : തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ കൃഷിയിടങ്ങളിലു ണ്ടായ തിപിടുത്തം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഇടയിലായിരുന്നു സംഭവങ്ങള്‍. കുമരംപുത്തൂരില്‍ പയ്യനെടം കഷായപ്പടിയില്‍ സ്വകാര്യവ്യക്തിയുടെ പുല്കൃഷിയി ടത്തിലാണ് തീപിടിച്ചത്. ഇത് റബര്‍തോട്ടത്തിലേക്കും പടര്‍ന്നു. റബര്‍തൈകള്‍ കത്തി നശിച്ചു. മൂന്നേക്കറോളം വരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ സമീപ ത്തെ കോഴിഫാമിലേക്ക് തീപടരുന്നത് തടയാനായി. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തെങ്കരയിലെ മെഴുകുംപാറ ചെകിടികുളത്ത് കൃഷിയിടങ്ങളില്‍ അഗ്നിബാധയുണ്ടായ ത്. ഇത് പത്തേക്കറോളം വരുന്ന സ്ഥലത്തേക്ക് വ്യാപിച്ചു. ഉണക്കപ്പുല്ലാണ് കത്തിയത്. തീകെടുത്താന്‍ സേനക്ക് രണ്ട് മണിക്കൂറോളം പ്രവര്‍ത്തിക്കേണ്ടി വന്നു. വട്ടമ്പലം അഗ്നിരക്ഷാ നിലയം അസി. സ്റ്റേഷന് ഓഫിസര്‍ എ.കെ ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എസ്.വിമല്‍കുമാര്‍, മറ്റ് സേന അംഗങ്ങളായ വി.സുരേഷ്കുമാര്‍, എം.മഹേഷ്, എം.എസ് ഷോബിന്‍ദാസ്, പി.എ മഹേഷ്, എന്‍. അനില്‍കുമാര്‍, ടി.കെ അന്സല്ബാബു തുടങ്ങിയവര്‍ അഗ്നിശമനപ്രവര്ത്തനത്തില് പങ്കെടുത്തു.
