മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് മണ്ണാര് ക്കാട്, താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പി ക്കുന്ന 15ാമത് രക്തസമാഹരണ ക്യാംപ് നാളെ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മണ്ണാര്‍ക്കാട് വ്യാപാരഭവനിലാണ് ക്യാംപ് നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 18നും 50നും മധ്യേപ്രായമുള്ളവര്‍ക്ക് ക്യാംപില്‍ രക്തദാനം നട ത്താം. മണ്ണാര്‍ക്കാട് യൂത്ത് വിംങിന് കീഴില്‍ 45ഓളം സന്നദ്ധരക്തദാതാക്കള് ഉണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് വിംങ് പ്രസിഡന്റ് ഷമീര്‍, ജനറല്‍ സെക്രട്ടറി സിബി, വൈസ് പ്രസിഡന്റ് സാലില്‍ ബാസിത്, സെക്രട്ടറി സാജുദ്ദീന്, എന്‍.വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
