കാഞ്ഞിരപ്പുഴ : എല്ലാവര്ക്കും പാര്‍പ്പിടമെന്ന ആശയവുമായി പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്കി കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ആകെ 32,49,27,557 രൂപ വരവും 32,20,91,334 രൂപ ചെലവും 28,36,223 രൂപ നീക്കി യിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടനാണ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്തില്‍ ഭവനരഹിതരായ ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന ദൃഢനിശ്ച യത്തോടെ പാര്‍പ്പിട പദ്ധതിക്കായി 13,76,36,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കൂടാതെ, കൃഷിയും അനുബന്ധ മേഖലകള്‍ക്കുമായി 53, 12,156 രൂപയും, മൃഗസംരക്ഷ ണമേഖലയ്ക്കും 13,00,000 രൂപയും ക്ഷീരമേഖലയ്ക്കുമായി 20,80,000 രൂപയും വകയിരു ത്തി. ഉല്പാദനമേഖലയ്ക്കായി ആകെ 86,92,156 രൂപ വകയിരുത്തി. വിദ്യാഭ്യാസമേഖല യ്ക്കായി 6,30,000 രൂപ, കല സംസ്കാരം, സ്പോര്‍ട്സ്, യുവജനക്ഷേമം പ്രോത്സാഹന പരിപാടികള്‍ക്കായി 1,50,000 രൂപയും ആരോഗ്യമേഖല യ്ക്കായി 18,50,000 രൂപയും കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദം, ഹോമിയോ മേഖലകള്‍ക്കുമായി 80,000 രൂപയും കുടിവെള്ള മേഖലയ്ക്കായി 5,00,000 രൂപയും ശുചിത്വത്തിനും മാലിന്യപരിപാലനത്തി നുമായി 19,43,000 രൂപയും നീക്കിവച്ചു. വയോജനക്ഷേമ പരിപാടികള്‍ക്കായി 20,25,740 രൂപയും വനിതകളുടെ ഉന്നമനത്തിനായി 40,51,480 രൂപയും കുട്ടികള്‍ക്കും, ഭിന്നശേഷി യുള്ളവര്ക്കുമായി 27,25,000 രൂപയും മാറ്റി വച്ചു. പട്ടികജാതി ക്ഷേമത്തിനായി മാത്രം 24,94,879 രൂപയും പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 12,10,000 രൂപയും കരുതിയിട്ടുണ്ട്.
പാലിയേറ്റീവ് ഉള്‍പ്പടെ മറ്റ് സാമൂഹ്യ സുരക്ഷിതത്വ പരിപാടിക്കായി 16,00,000 രൂപ വക യിരുത്തി. അങ്കണവാടി പോഷകാഹാരത്തിനായി 45,50,000 രൂപയും അങ്കണവാടി അനു ബന്ധ സൗകര്യങ്ങള്‍ക്കായി 3,50,000 രൂപയും മാറ്റി വച്ചു. സല്‍ഭരണ പ്രവര്‍ത്തനങ്ങള്‍ ക്കായി 5,30,000 രൂപയും എസ്.എസ്.കെ പദ്ധതിയ്ക്കായി 10,00,000 രൂപയും ഐ.കെ.എം വിഹിതം നല്‍കുന്നതിനായി 2,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കായി 1,16,04000 രൂപയും നീക്കിവച്ചു. റോഡിതര ആസ്തികളുടെ അറ്റകുറ്റ പണികള്‍ക്കും പരിപാലനത്തിനുമായി 95,62,000 രൂപ പ്രത്യേകമായി കരുതിയിട്ടുണ്ട്. ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, സ്ഥിരം സമിതി അധ്യക്ഷര്‍, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങള്‍, സെക്രട്ടറി തുടങ്ങിയവര്‍ ബജറ്റ് അവതരണയോഗത്തില്‍ പങ്കെടുത്തു.
