*കോഴ്സുകള്‍ ഉടനെ ആരംഭിക്കും
മലപ്പുറം : ലാംഗ്വേജ് നെറ്റ് വര്‍ക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനി യിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീന്‍ സ്മാരക ഉപകേന്ദ്രത്തില്‍ വിദേശ ഭാഷാ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവര്‍ത്തനത്തിനുമുള്ള ഉപകേ ന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പൊന്നാനിയില്‍ അനുവദിച്ചിട്ടുള്ളത്. തുഞ്ച ത്തെഴുത്തച്ഛന് മലയാളം സര്‍വകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീന്‍ കേ ന്ദ്രവും സംയുക്തമായാണ് കോഴ്സുകള്‍ നടത്തുക. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ജര്‍മന്‍ ഭാഷയില്‍ എ.വണ്‍ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തില്‍ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായി രിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജര്‍മന്‍, അറബിക് ഭാഷാപഠനത്തിനുള്ള മികച്ച ലൈബ്രറി സൗകര്യവും ഡിജിറ്റല്‍ ക്ലാസുകളും എര്‍പ്പെടുത്തും.വിവിധ ഭാഷാസമൂഹങ്ങളുമായി ഇടപഴകാനുള്ള അവസരം, തുടര്ഗവേഷണത്തിനുള്ള അവസരങ്ങള്‍, വിവര്‍ത്തനത്തിനുള്ള പരിശീല നം എന്നിവയും കേരള ലാംഗ്വേജ് നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഉണ്ടായിരിക്കും. അപേ ക്ഷകള്‍ മാര്‍ച്ച് പത്താം തിയതി വരെ സ്വീകരിക്കും.അപേക്ഷ ഗൂഗിള്‍ ഫോം രൂപത്തില്‍ ഓണ്‍ലൈനായി നല്‍കും. ഇത് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷാ ഫീസ് 500 രൂപയാണ്. അര്‍ഹതയുള്ള സാമൂഹിക വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. കോഴ്സിന് സൗകര്യപ്രദമായ ബാച്ചുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഒരു ബാച്ചില്‍ പരമാവധി 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. 5000 രൂപയാണ് അറബിക് കോഴ്സിന്റെ ഫീസ്. 10000 രൂപ യാണ് ജര്‍മന്‍ കോഴ്സിനുള്ളത്. 120 മണിക്കൂറാണ് അറബിക് കോഴ്സിന്റെ ദൈര്‍ഘ്യം. ജര്‍മന്‍ കോഴ്സ് കാലയളവ് 80-90 മണിക്കൂറാണ്. കോഴ്സ് വിശദവിവരങ്ങള്‍ www.malayalamuniversity.edu.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
