അലനല്ലൂര്‍ : അലനല്ലൂര്‍, കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യു തി പ്രതിസന്ധി പരിഹരിക്കുന്നതിനായി അലനല്ലൂര്‍ 33 കെ.വി. സബ്സ്റ്റേഷനില്‍ പുതി യ ഫീഡറുകള്‍ ചാര്‍ജ് ചെയ്തു. വേങ്ങ ഫീഡറിനെയാണ് ഇതിനായി വിഭജിച്ചത്. വലിയ സാമ്പത്തിക ചെലവ് വരുന്ന പ്രവൃത്തിയെ ചുരുങ്ങിയ ചെലവിലാണ് നടപ്പിലാക്കിയത്. ഒഴിവാക്കാനിരുന്ന വൈദ്യുതി ലൈനുകളെ കവേര്‍ഡ് കണ്ടക്ടര്‍ സംവിധാനവും മറ്റും ഉപയോഗിച്ച് നവീകരിച്ചു. ഇരുപത് ദിവസം കൊണ്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി യത്. നാല്‍പ്പത് ലക്ഷത്തോളം രൂപ ചെലവു വന്നതായി അധികൃതര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നവീകരിച്ച വിതരണ മേഖലാ സ്കീം പദ്ധതിയിലേയും സംസ്ഥാ ന സര്‍ക്കാരിന്റെയും ഫണ്ടാണ് വിനിയോഗിച്ചത്. അലനല്ലൂര്‍ സബ് സ്റ്റേഷനില്‍ നി ന്നും വൈദ്യുതി വേങ്ങ ഫീഡര്വഴിയാണ് അമ്പലപ്പാറ വരെ വിതരണം ചെയ്തത്. വേന ല്‍ക്കാലത്ത് ഓവര്‍ലോഡ് മൂലം വൈദ്യുതിതടസം നേരിടാറുണ്ട്. വോള്‍ട്ടേജും പ്രശ്നമാ യിരുന്നു. കാറ്റത്ത് മരങ്ങളും മറ്റും പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണും വൈദ്യുതി തടസപ്പെടാറുണ്ട്. ഫീഡറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ ആകെ ഇതുബാ ധിച്ചിരുന്നു. ഇടതക്കമുള്ള വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പരി ഹാരമാകുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

കോട്ടോപ്പാടം, പാറപ്പുറം, തിരുവിഴാംകുന്ന്, അമ്പലപ്പാറ കൂടാതെ ആര്യമ്പാവ് റോഡ്, കല്ല്യാണക്കാപ്പ്, മൈലാംപാടം പ്രദേശങ്ങളിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പുതിയഫീഡറുകളുടെ പ്രയോജനം ലഭിക്കും. മാത്രമല്ല പുതിയ സബ് സ്റ്റേഷന്റെ വരുന്നതോടെ കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യുതി പ്രതിസന്ധിയും ഒഴിവാകും. സബ്സ്റ്റേഷനുള്ള സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങളി ലാണ് കെ.എസ്.ഇ.ബി.

വേങ്ങ, അമ്പലപ്പാറ ഫീഡറുകളുടെ ഉദ്ഘാടനം കെ.എസ്.ഇ.ബി. ഷൊര്‍ണൂര്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ മായ തമ്പാന് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് എക്സിക്യുട്ടിവ് എഞ്ചി നീയര് എസ്.മൂര്‍ത്തി, പി.എം.യു. ഷൊര്‍ണൂര്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എം.മനോജ്, ട്രാന്സ്മിഷന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ കെ.രാജേഷ്, അസി. എക്സിക്യുട്ടിവ് എ ഞ്ചിനീയര്മാരായ മനോജ്, അബ്ദുല്‍ സലീം, അസി. എഞ്ചിനീയര്‍മാരായ എ.ശ്രീവത്സന്‍, അബ്ദുല്‍ നാസര്‍, ശങ്കരന്‍കുട്ടി, തോമസ്, അജിത്, ശിവകുമാര്‍, വിവേക്, സീനിയര്‍ സൂപ്രണ്ട് പി.കെ അബ്ദുല്‍ ഗഫൂര്‍, എം.കൃഷ്ണകുമാര്‍, പി.മുജീബ് റഹ്മാന്, എന്‍.മോഹന്‍ ദാസ്, പി.വി വിശ്വരാജ്, പി.കെ മുരുകദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
