എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ മികവ് തെളിയിച്ചവരെ യും അനുമോദിച്ചു. പ്രതിഭാസംഗമം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. വിദ്യാ ലയത്തില്‍ നടത്തിവരുന്ന അറിവിന് ചെപ്പു തുറക്കാം, ഗണിത ധ്വനി എന്നീ പദ്ധതിക ളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങള്‍ കൈമാറി. സംസ്ഥാന തലത്തില്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കായി സംഘ ടിപ്പിച്ചു വരുന്ന ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി കള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. ഓരോ ക്ലാസിലെയും പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകളും വിതരണം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഹംസപ്പ, റഹ്മത്ത് മഠത്തൊടി, പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ്, മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി അബ്ദുള്ള മാസ്റ്റര്‍, പ്രധാനധ്യാപിക കെ.എം ഷാഹിന സലീം, എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍, കുറുക്കന് വാപ്പുട്ടി ഹാജി,പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഷാജഹാന് ഉമരന്‍, അയ്യൂബ് മുണ്ടഞ്ചേരി, പി.ടി.എ അംഗങ്ങളായ പി.പി ഉമ്മര്‍, പി നിഷാ ദ്, എം മുസ്തഫ, സി. അലി,പി ശാരിക, ടി സുബൈദ, വി ജഹാന ഷെറിന്, വി.പി സജ്ല, ടി സല്ഫിയ,പി ഫാരിസ, വി മുബഷിറ, എം ആരിഫ, കെ ബുഷറ, എന്‍. സുനീറ,പി.ടി ജമാല്‍ സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി അധ്യാപകരായ, ടി ഹബീബ, എം.പി മിനി ഷ, എ.പി ആസിം ബിന്‍ ഉസ്മാന്, എം ഷബാന ഷിബില, കെ.പി ഫായിഖ് റോഷന്, ഐ ബേബി സെല്‍വ, എന്‍ ഷാഹിദ് സഫര്‍, എ ദിലൂ ഹനാന്, പി നബീല്‍ ഷാ, പി ഫെമിന, എം അജിനാ ഷെറിന്, പി സൗമ്യ, പി അനിത, കെ.എച്ച് ജസ്ന, കെ ഷംസാദ് ബീഗം, പി അശ്വതി, പി ഫര്‍സാന തസ്നി എന്നിവര്‍ സംബന്ധിച്ചു.
