കുമരംപുത്തൂര്‍: യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി.മുഴുവന്‍ റേഷന്‍ കടകള്‍, ആരാധനാലയങ്ങള്‍,പഞ്ചായത്ത്,ബാങ്കുകള്‍,പോസ്റ്റ് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്.യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡ ലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,കബീര്‍ ചങ്ങലീരി,ഷാനു നിഷാനു, ഷെഫീക്ക്, നസീര്‍,കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച ശുചീകരണ പ്രവൃത്തികള്‍ വൈകീട്ട് ആറ് മണിയോടെയാണ് പൂര്‍ത്തിയായത്.