അഗളി:അട്ടപ്പാടിയിലെ ചില ആദിവാസി ഊരു നിവാസികളുടെ ആവശ്യപ്രകാരം ആദിവാസി ഊരുകള്‍ക്കും കമ്മ്യൂണിറ്റി കിച്ചണു കളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗ സ്ഥന്‍മാര്‍ക്കുമായാണ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ 1000 മാസ്‌ക്കു കളും കൈയ്യുറകളും വിതരണം നടത്തിയത്.അട്ടപ്പാടിയില്‍ മാസ് ക്കുകളുടെയും കൈയ്യുറകളുടെയും ലഭ്യത കുറവായതിനാല്‍ പരാതികള്‍ മനസ്സിലാക്കിയാണ് എം എല്‍ എ മാസ്‌ക്കുകളും, കൈയ്യുറകളും, വാങ്ങി വിതരണം ചെയ്തത്.
അഗളി, പുതൂര്‍, പഞ്ചായത്തു കളിലെ കമ്മ്യൂണിറ്റി കിച്ചണുകളും എം എല്‍ എ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി .പഞ്ചായ ത്ത് പ്രസിഡന്റുമാരുമൊത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളും അവലോകനം നടത്തി. വിവിധ കേന്ദ്രങ്ങളിലായി പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍,അഗളി പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ജാക്കിര്‍, തങ്കവേല്‍, സി ഐ ഹിദായത്തുള്ള, പി സി ബേബി, ജോബി കൂരിക്കാട്ടില്‍, സഫിന്‍, പി എല്‍ ജോര്‍ജ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലമുകുന്ദന്‍ എന്നിവര്‍ എം എല്‍ എ യോടൊത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.