അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുന്ന തിനായുള്ള പോരാട്ടത്തിന് ശക്തി പകരുന്നതിനായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്കി. ബാങ്കിന്റെ ഓണ്‍ ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപയും ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ഡയറക്ടര്‍മാരുടെ സിറ്റിംഗ് ഫീസും ഉള്‍പ്പെടെ 8 ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപയുടെ ചെക്ക് പാലക്കാട് പ്ലാനിംഗ് എആര്‍ ഹരിപ്രസാദിന് ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ കൈമാറി. മണ്ണാര്‍ക്കാട് എആര്‍ സാബു, സെക്രട്ടറി പി.ശ്രീനിവാസ ന്‍, അസി.സെക്രട്ടറി എം ജയകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ സുനില്‍ എന്നി വര്‍ പങ്കെടുത്തു.