മണ്ണാര്‍ക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ വക സംഭാവനയായി 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡണ്ടിന്റെ ഓണറേറിയം, ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ ഉള്‍പ്പടെ 17 ലക്ഷം രൂപയും ചേര്‍ത്ത് 42 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന് പാലക്കാട് പ്ലാനിംഗ് അസി. രജിസ്ട്രാര്‍ ഹരിപ്രസാദിന് കൈമാറി.മണ്ണാര്‍ക്കാട് സഹ.സംഘം അസി. രജിസ്ട്രാര്‍ സാബു ഇന്‍സ്പെക്ടര്‍മാരായ ലത്തീഫ്, സുനില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.