മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നൂറിലധികം പല വ്യഞ്ജന കിറ്റുകള്‍ തയ്യാറാക്കി.പഞ്ചസാര,ഓയില്‍,പരിപ്പ്, കടല, മഞ്ഞള്‍പൊടി,മുളക്‌പൊടി,സാമ്പാര്‍പൊടി,മല്ലി പൊടി ,സോപ്പ്, ഉപ്പ്,രണ്ടുതരം റസ്‌ക്ക്,പുട്ട് പൊടി,പത്തിരി പൊടി,കാപ്പി പൊടി എന്നിങ്ങനെപതിനഞ്ച് ഇനങ്ങളാണ് കിറ്റില്‍ ഉള്ളത്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് കിറ്റുകള്‍ കൈമാറും.വാട്ട്‌സ് ആപ്പ് വഴി നടത്തിയ ഫുഡ് കിറ്റ് ചലഞ്ചിന്റെ ഭാഗമായി തെങ്കര മണ്ഡല ത്തിലെ കോണ്‍ഗ്രസ്സ്,യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്ന് ധനം സമാഹരിച്ചാണ് പലവ്യഞ്ജന കിറ്റുകള്‍ തയ്യാറാക്കിയതെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,ഗ്രാമ പഞ്ചായത്ത് അംഗം എം.ഹംസ,സി.പി അലി,ഉമ്മര്‍ തൈക്കാടന്‍ നൂറുദ്ദീന്‍,ഹാരിസ് തത്തേങ്ങലം,ഷഹറത്തലി,സലാം കൈതച്ചിറ,പ്രവീണ്‍,വിനീഷ്,നൗഷാദ്.സി,ജിസ്‌മോന്‍,ഹമീദ്,എം.ശശി,ഷൗക്കത്ത്,നാരായണന്‍ക്കുട്ടി,സെയ്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.