കാരാകുർശ്ശി:പന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര മായി പരിക്കേറ്റു. കാരാകുർശ്ശി പൊന്തിയംപുറം സ്വദേശി മണികണ്ഠ നാണ് (20)പരിക്കേറ്റത് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം.വീടിന് മുന്നിലെ വഴിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് പന്നി കടന്നു വരികയായിരുന്നു എന്നാണ് കൂട്ടുകാർ പറയുന്നത്. പന്നിയെ കണ്ട് എല്ലാവരും ഓടി. ഇതിനിടയിൽ വീണുപോയ മണികണ്ഠനെ പന്നി കുത്തുകയായി രുന്നു എന്നും കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.പുറം ഭാഗത്ത് ഗുരുതരമായി കുത്തേറ്റ മണികണ്ഠനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപ ത്രിയിലും പ്രവേശിപ്പിച്ചു. പന്നിശല്യം ഈ മേഖലയിൽ രൂക്ഷമാ ണെന്നും നാട്ടുകാർ പറയുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!