മണ്ണാര്‍ക്കാട്:സൈലന്റ് വാലി കരുതല്‍ മേഖലയില്‍പ്പെട്ട വന മേഖലയില്‍ രണ്ട് ദിവസത്തോളം നീണ്ട്് നിന്ന കാട്ടുതീയില്‍ കത്തി നശിച്ചത് ഒമ്പത് ഹെക്ടറോളം വരുന്ന സ്ഥലത്തെ പുല്‍മേടുകള്‍. ഏപ്രില്‍ ഒന്നിന് രാവിലെ പത്തോടെയാണ് കരുതല്‍മേഖലയിലെ തത്തേങ്ങലംഭാഗത്തെ മലയുടെ മുകള്‍ ഭാഗത്തായി തീ പടര്‍ന്നത്. എന്നാല്‍ ചെങ്കുത്തായ മലമുകളിലായതുകൊണ്ടുതന്നെ വനപാലക ര്‍ക്ക് അവിടെ എത്തിപ്പെടാനും തീയണക്കലും ശ്രമകരമായിരുന്നു. ഒരുതവണ കാട്ടുതീ മലയ്ക്കു മുകള്‍ഭാഗത്തുവരെ പടര്‍ന്ന് മറുവശ ത്തെ ചെരിവിലേക്കും എത്തിയിരുന്നു.പന്തംതോട്, അയ്യപ്പന്‍തിട്ട ഭാഗങ്ങളിലാണ് കാട്ടുതീ ഭീതി പടര്‍ന്നത്.പുല്‍മേടുകളും പാറകളും നിറഞ്ഞ ഭാഗത്തായതിനാല്‍ നിബിഢവനമേഖലകളിലേക്ക് പടര്‍ ന്നെത്തിയില്ല. ഇത് സൈലന്റ് വാലിയുടെ ജൈവസമ്പത്തിന് അനുഗ്രഹമായി. സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനുകീഴിലെ ആനവാരി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ കിലോമീറ്ററുകളോളം നടന്നെത്തിയാണ് ഏറെപരിശ്രമിച്ച് തീകെടു ത്തിയത്. മൂന്നുകിലോമീറ്ററോളം ദുര്‍ഘടമായ വനമേഖലയിലൂടെ സഞ്ചരിച്ചാണ് വനപാലകര്‍ ദൗത്യത്തിലേര്‍പ്പെട്ടത്. ഫയര്‍ഫോഴ്സി ന്റെ സേവനം എത്താത്ത ഈ പ്രദേശത്ത് ഉദ്യോഗസ്ഥരുടെ സന്ദര്‍ ഭോചിതമായ ഇടപെടലിലൂടെയാണ് തീയണച്ചത്.മലയുടെ താഴ് വാരങ്ങളിലേക്ക് തീ പടരാത്ത രീതിയില്‍ പൂര്‍ണമായും തീയണച്ച തായി വനപാലകര്‍ അറിയിച്ചു