തച്ചനാട്ടുകര: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രോമാകെയര്‍ നാട്ടുകല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തച്ചനാട്ടുകര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളും, തച്ചനാട്ടുകര പ്രാഥ മിക ആരോഗ്യ കേന്ദ്രം, നാട്ടുകല്‍ റേഷന്‍ ഷോപ്പ്, ഇസാഫ് ബാങ്ക്, വിജയ ബാങ്ക് പരിസരവും എ.ടി.എമ്മുകളും, 53 ആം മൈല്‍ റേഷന്‍ ഷോപ്പ്, മണലും പുറം, കരിങ്കല്ലത്താണി, തൊടൂക്കാപ്പ് ബസ് വൈറ്റിം ഗ് ഷെഡുകള്‍, ഇസാഫ് മെഡിക്കല്‍ ക്ലിനിക്ക്, ചോലയില്‍ ക്ലിനിക്ക്, റഹ്മ ക്ലിനിക്ക്, ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, നീതി മെഡിക്കല്‍ സ്റ്റോര്‍, മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ പോലീസ് എയിഡ് പോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളാണ് അണുവിമുക്ത മാക്കിയത്.
ട്രോമാകെയര്‍ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് മാളിക്കുന്നിന്റെ നേതൃത്വത്തില്‍ നാട്ടുകല്‍ സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങളായ ഷരീഫ് നറുക്കോട്, ഉമ്മര്‍ ചോലശേരി, ഇര്‍ഷാദ് കെ.കെ, ഷരീഫ് മലബാര്‍, അഷ്‌റഫ് കുന്നുംപുറത്ത് അഷ്‌റഫ് പറമ്പുള്ളി ബിജുമോന്‍ തുടങ്ങിയ അംഗങ്ങളാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ട്രോമാകെയറിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു