മണ്ണാര്‍ക്കാട്: അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗ്‌സും നിയോജക മണ്ഡലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഗാര്‍ഡിന് നല്‍കി.നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കലിന് കൈമാറി. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ കെ.പി അഫ്‌ലഹ്, കെ.ടി അബ്ദുള്ള, എ.കെ കുഞ്ഞയമ്മു, ഉനൈസ് കൊമ്പം, ഫസലുദ്ദീന്‍ കണ്ടമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!