പാലക്കാട്: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്യുതര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍.ഏതൊരു പ്രതിസന്ധിഘട്ടത്തിലും മറ്റേത് വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ത മായി സ്വമേധയ മുന്നോട്ടുവന്നുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ നടന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവലോകന യോഗത്തിലാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
കോവിഡ് 19 മായി ബന്ധപ്പെട്ട ജില്ലയിലെ പോസിറ്റീവ് കേസുകള്‍ എല്ലാം തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ വരുമെ ങ്കിലും അവ ആരോഗ്യകരമായി കണ്ട് ജോലിയെ ബാധിക്കാത്ത വിധം മുന്നോട്ട് കൊണ്ടു പോകണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഈ രൂപത്തില്‍ അല്ലെങ്കിലും മറ്റു തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്ത കരുടെ അവലോകന യോഗത്തില്‍ ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡി ബാലമുരളി, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.