അട്ടപ്പാടി: ചാരായം വാറ്റുന്നതിനായി വനത്തിനുള്ളിലെ പാറക്കൂട്ട ത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 635 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.ഷോളയൂര്‍ വരടിമല എസ്‌റ്റേ റ്റിലെ മേല്‍തോട്ടത്തിന് സമീപത്തെ വനത്തില്‍ അഗളി എക്‌സൈ സ് റേഞ്ച് ഉദ്യാഗസ്ഥര്‍ ഇന്നലെ രാവിലെ എട്ടരയോടെ നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. 200 ലിറ്റര്‍ കൊള്ളുന്ന ബാരലിലും 35 ലിറ്റര്‍ കൊള്ളു ന്ന കന്നാസിലും ഒരു തകര ബാരലിലുമായാണ് വാഷ് സൂക്ഷിച്ചി രുന്നത്. പ്രിവന്റീവ് ഓഫീസര്‍ വിനോദ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍,ശ്രീനാഥ്,ലക്ഷ്മണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!