കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങ ള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന് എം.പി, എന്‍.ഷംസുദ്ദീന് എം.എല്‍.എ, മുസ്ലിം ലീഗ് സ്ംസ്ഥാന സെക്രട്ടറി കെ.എം ഷാജി, സന്ദീപ് വാര്യര്‍, മരയ്ക്കാര്‍ മാരായമഗംലം, കളത്തില്‍ അബ്ദുള്ള, കരീം സാഹിബ്, അഡ്വ.ടി.എ സിദ്ദീഖ്, സലാം മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പാര് ട്ടിപ്രവര്ത്തകരുടെ ചിരകാല സ്വപ്നമാണ് സ്വന്തമായ ആസ്ഥാനത്തിലൂടെ സഫലമാ കുന്നത്. കരിമ്പയില്‍ പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരം എന്നതിലുപരി ജനസേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ആശ്രയിക്കാവുന്ന കേന്ദ്രമായി ലീഗ് ഹൗസ് പ്രവര് ത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കരിമ്പ പഞ്ചായ ത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ.എം മുസ്തഫ, പി.കെ.അബ്ദുള്ളക്കുട്ടി, എം. എസ്.നാസര്‍,യൂസുഫ് പാലക്കല്‍,സലാം അറോണി,മുഹമ്മദ് ഹാരിസ്,അലവി വാലി ക്കോട്,സമദ് വെട്ടം, മന്‍സൂര്‍ മേലേകലവറ, ശിഹാബ് ചെല്ലിപ്പറമ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
