മണ്ണാര്‍ക്കാട് : റോഡിന്റെ ശോച്യാവസ്ഥയും പൊടിശല്ല്യവുംമൂലം യാത്രയും പരിസര ത്തെ ജനജീവിതവും ദുസ്സഹമാകുന്നതിനെതിരെ നാടിന്റെ പ്രതിഷേധം ശക്തമാകു ന്നതിനിടെ നെല്ലിപ്പുഴ – ആനമൂളി റോഡില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുനരാ രംഭിച്ചു. നെല്ലിപ്പുഴ മുതല്‍ തെങ്കര വരെയുള്ള ഭാഗത്ത് നെല്ലിപ്പുഴ സ്കൂളിന് സമീപം, ചെക്പോസ്റ്റ് ജംങ്ഷന്, മണലടി, വട്ടപ്പറമ്പ്, വെള്ളാരംകുന്ന്, തെങ്കര സ്കൂളിന് സമീപം എന്നിവടങ്ങളില്‍ വേഗത്തില്‍ ടാറിങ് നടത്തുന്നതിനാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി.) നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്നലെ നെല്ലിപ്പുഴ ആണ്ടിപ്പാടം ഭാഗത്ത് നിലവിലുള്ള റോഡിന്റെ ഉപരിതലം മണ്ണുമാന്തിയന്ത്രം ഉപയോ ഗിച്ച് പൊളിക്കുന്ന ജോലികളാണ് തുടങ്ങിയത്. ഒരുവശത്ത് കൂടെ വാഹനങ്ങളെ കട ത്തിവിട്ട് മറുവശത്താണ് പ്രവൃത്തികള്‍ നടത്തുന്നത്. ജി.എസ്.ബി മിശ്രിതവും വെറ്റ്മിക്സ് മെക്കാഡവുമിട്ട് റോഡിന്റെ ഉപരിതലം ഒരുക്കിയശേഷം ടാര്‍ചെയ്യും.
കഴിഞ്ഞവര്‍ഷം ജൂണിലാണ് തെങ്കര മുതല്‍ നെല്ലിപ്പുഴ വരെയുള്ള നാല് കിലോമീറ്ററോ ളം ദൂരത്തില്‍ ടാറിങ്ങ് തുടങ്ങിയത്. പുഞ്ചക്കോട് വരെ ടാറിങ് എത്തിയപ്പോഴേക്കും കാ ലവര്‍ഷം ശക്തമാവുകയും ബാക്കിഭാഗത്തെ പ്രവൃത്തികള്‍ മുടങ്ങുകയും ചെയ്തു. ടാറി ങ്ങിനായി പരുവപ്പെടുത്തിയ ഉപരിതലത്തില്‍ മഴ പെയ്ത് കുഴികള്‍ നിറഞ്ഞതിനാല്‍ യാ ത്രക്ലേശവും ഇരട്ടിയാക്കി. റോഡ് അപകടകെണിയുമായും മാറി. മഴയില്ലാത്ത സമയങ്ങ ളില്‍ റോഡില്‍ നിന്നും വന്‍തോതില്‍ പൊടിഉയര്ന്നതും ദുരിതമായി. നാട്ടുകാരുടെ പ രാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ആദ്യവാരത്തിലാണ് പുഞ്ചക്കോട് നിന്നും നെല്ലി പ്പുഴയിലേക്കുള്ള റോഡ് പ്രവൃത്തികള്‍ പുനരാരംഭിച്ചത്. ഓടയുടെ പ്രവൃത്തികളും പാ റപൊട്ടിക്കലും നടത്തേണ്ടതിനാലും നെല്ലിപ്പുഴ ഭാഗം, ചെക്പോസ്റ്റ് ജംഗ്ഷന്, മണലടി ജംങ്ഷന് എന്നിവടങ്ങളില്‍ ടാറിങ് നടത്തനാകാതെ പോയത്. തുടര്‍ന്ന് നാളുകളോളം പ്രവൃത്തി നിലച്ചത് യാത്രാപ്രതിന്ധിയുമുണ്ടാക്കി. ഇത് പരാതികള്‍ക്കും പ്രതിഷേധ ങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു.
നവീകരണം ഉടന്‍ പൂര്ത്തിയാക്കണെമന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാര്‍ ആ ക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നെല്ലിപ്പുഴ ഭാഗത്തെ പ്രവൃത്തി കള്‍ക്ക് സമാന്തരമായി തെങ്കരയില്‍ നിന്നും ആനമൂളിയിലേക്കുള്ള റോഡ് ടാറിങ്ങിനു ള്ള ജോലികളും സമാന്തരമായി നടത്തുമെന്ന് കെ.ആര്.എഫ്.ബി. അധികൃതര്‍ അറി യിച്ചു. ഈഭാഗത്ത് കലുങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നാല്‍പ്പത് കലുങ്കു കളില്‍ ഇതിനകം 32 കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഓടകളുടെ നിര്‍മാണ വും എണ്‍പത് ശതമാനത്തോളമായിട്ടുണ്ട്. പാതയോരത്തെ മരംമുറിക്കുന്നതിന് പ്രൊജ ക്ട് ഡയറക്ടറില്‍ നിന്നും അനുമതിയാകുന്ന പ്രകാരം ഇതിനുള്ള നടപടികളും സ്വീകരി ക്കും. റോഡിന് തടസമായി നില്ക്കുന്ന മരങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ മുറിച്ച് നീക്കു ന്നതിന് നടപടികള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31നകം നവീകരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
