പാലക്കാട് : റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ രാവിലെ ഒമ്പതിന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാ ക ഉയര്‍ത്തും. കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേ ഷമാണ് പരിപാടികള്‍ക്ക് തുടക്കമാവുക. പതാക ഉയര്‍ത്തിയ ശേഷം മന്ത്രി വിവിധ സേ നാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. സായുധ പൊലീസ്, കേരള ആംഡ് പൊലീസ്, പ്രാദേശിക പൊലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, ഫയര്‍ ആന്റ് റെസ്ക്യൂ, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിനീസ്, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ വനിതാ കാഡറ്റുക ള്‍, എന്‍.സി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ്.പി.സി, എയര്‍ഫോഴ്സ് അസോസിയേഷ ന് ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്ലാറ്റൂണുകളാണ് പരേഡി ല്‍ പങ്കെടുക്കുക. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാ ലയം, പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാണിക്ക മാത കോണ്‍വെന്റ് തുടങ്ങിയ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാ സാം സ്കാരിക പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
