മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ സമൂഹമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് കി ടപ്പുരോഗികള്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യ ഉപയോഗത്തിന് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. വോം സ്നേഹസ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിപ്രകാരം വീല്‍ചെ യര്‍, എയര്‍,വാട്ടര്‍ ബെഡ്, കട്ടില്, വാക്കര്‍, വാക്കിംങ് സ്റ്റിക്ക്, ബാത്ത് റൂം ചെയര്‍, ഓക് സിജന് സിലിണ്ടര്‍ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. മണ്ണാര്‍ക്കാടിന്റെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യരംഗത്തെ ശ്രദ്ധേയസാന്നിദ്ധ്യമായ വോയ്സ് ഓഫ് മണ്ണാര് ക്കാടിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കു ന്നത്. വാര്‍ഷികാഘോഷവും സ്നേഹസ്പര്‍ശം പദ്ധതിയും വെള്ളിയാഴ്ച വൈകിട്ട് ആറിന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നട ക്കുന്ന പരിപാടിയില്‍ നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ വിശിഷ്ടാതിഥിയാ കും. വോം രക്ഷാധികാരികളായ ഡോ.കെ.എ കമ്മാപ്പ, എം.പുരുഷോത്തമന് തുടങ്ങി യവര്‍ പങ്കെടുക്കും. കലാകായിക വിദ്യാഭ്യാസ ജീവകാരുണ്യമേഖലയില്‍ മികച്ചപ്രവര് ത്തനം നടത്തിയ വ്യക്തികളെ ആദരിക്കും. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപക രണങ്ങള്‍ സൗജന്യ ഉപയോഗത്തിന് ലഭ്യമാകാന്‍ 92499 89418, 96562 22649 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളന ത്തില്‍ വോം ചെയര്മാന് രമേഷ് പൂര്‍ണ്ണിമ, ഗഫൂര്‍ പൊതുവത്ത്, കെ.വി.എ റഹ്മാന്, ശ്രീവത്സന്‍, അബു മണ്ണാര്‍ക്കാട്, നസീര്‍ തെങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.
