മണ്ണാര്‍ക്കാട്: പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരു ണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു. സജീവ്കുമാര്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് തന്നെ താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. കാത്തിരിപ്പുകേന്ദ്രത്തില്‍ കിടക്കുന്ന നിലയില്‍ കാണപ്പെട്ട നാട്ടുകാര്‍ കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ അനക്കമറ്റ നിലയിലായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് ഗവ.താലൂ ക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥി രീകരിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതംമൂലമാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലിസ് അറിയിച്ചു. പിതാവ്: പരേതനായ വാസുദേവന്‍. മാതാവ്: രാജമ്മ (റിട്ട.ഗവ .നഴ്സ്). ഭാര്യ: മിനി. മക്കള്‍: ഡോ.അപര്‍ണ സജീവ് (യു.കെ), ഡോ. അമൃത സജീവ്. മരുമകന്: അനന്ദു.