മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ പുരപ്പുറ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കു ന്നതില്‍ 99.97 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തു ള്ള മഹാരാഷ്ട്രയില്‍ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 60 ശതമാ നവുമാണ് വളര്‍ച്ച. കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ 2020 മുതല്‍ വര്‍ഷം തോറും പുരപ്പുറ സൗരോര്‍ജ വൈദ്യുതി ഉല്പാദനം ഇരട്ടിയാകുകയാണ്. 2024 ഒക്ടോ ബര് 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്.
പകല്‍സമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാന്‍വേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങള്‍ക്കുണ്ട്. പിഎം സൂര്യഘര്‍ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സബ്സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘര്‍ പദ്ധതിയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2,52,216 പേരാണ്. ഇതില്‍ 92,052 പ്ലാന്റുകള്‍ക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു. കേരളത്തില്‍ അപേക്ഷിച്ചവരില്‍ 55 ശതമാനവും പ്ലാന്റ് സ്ഥാപിച്ചു. 181.54 മെഗാ വാട്ട് ശേഷിയുള്ള സൗരനിലയങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി.
പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കു ക. കൂടാതെ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതു വഴി കെഎസ്ഇബിയുടെ ബില്‍ കുറ യ്ക്കുന്നതില്‍ നിന്നുണ്ടാകുന്ന ലാഭവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉല്‍പ്പാദിപ്പിക്കു ന്ന മിച്ച വൈദ്യുതി കെഎസ്ഇബിക്ക് നല്കിയാല് അതും വരുമാനമാക്കി മാറ്റാന്‍ കഴി യുന്നു.
