മണ്ണാര്‍ക്കാട് : സംസ്ഥാനപാതയില്‍ കോട്ടോപ്പാടത്ത് സ്വകാര്യ ബസും ബൈക്കും തമ്മി ലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര കൊടിയം കുന്ന് സ്വദേശി ചക്കംതൊടി അബ്ദുള്‍ മനാഫ് (40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. അലനല്ലൂര്‍ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും മണ്ണാര് ക്കാട് ഭാഗത്ത് നി ന്നും അല്ലൂരിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. മനാഫിനെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോ ധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഹനീഫ, അബ്ദുള്‍ കരീം, അബ്ദുല്‍ ഗഫൂര്‍, മുജീബ് റഹ്മാന്, സുബൈദ.