മണ്ണാര്‍ക്കാട്: നവ മാധ്യമങ്ങളിലൂടെ ഫുഡ് കിറ്റ് ചലഞ്ചിന് തുടക്ക മിട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി. സാമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്,വാട്ട്‌സാപ്പ്,ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗപ്പെടുത്തിയാണ് ചലഞ്ച്. വീടിനു സമീപമുള്ള അവശരായ രോഗികള്‍ക്കോ,കോവിഡ് കാലത്ത് പ്രയാസം അനുഭ വിക്കുന്നവര്‍ക്കോ പലചരക്ക്,ഭക്ഷ്യധാന്യ,പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കുകയാണ് ഫുഡ് കിറ്റ് ചലഞ്ച് . ഇത്തരം പ്രവര്‍ത്തനം സമൂഹ മാധ്യമങ്ങള്‍ വഴി സഹപ്രവര്‍കരോ,സുഹൃത്തുക്കളോ ആയ പത്തില്‍ കുറയാത്ത ആളുകളെ നവമാധ്യമങ്ങളിലൂടെ ഫുഡ് കിറ്റ് നല്‍കാന്‍ പ്രചോദിപ്പിക്കുകയാണ് ഫുഡ് കിറ്റ് ചലഞ്ച്. നൂറുകണക്കി നാളുകള്‍ ഇതിനോടകം ഫുഡ്കിറ്റ് ചലഞ്ചിന് ഐക്യദാര്‍ഡ്യവുമായി എത്തിയതായി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത പറഞ്ഞു.