പാലക്കാട്:ജില്ലയില്‍ ഇന്ന്( ഏപ്രില്‍ 4) ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം മൊത്തം ഏഴായി. 65 കാരനായ പാലക്കാട് കാവില്‍പ്പാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങ ളിലായി ഗുജറാത്ത്, നാഗ്പൂര്‍, റായ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 21ന് കേരള എക്‌സ്പ്രസില്‍ പാലക്കാട് എത്തിയതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണ ത്തിലായിരുന്നു. മാര്‍ച്ച് 30ന് രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നിന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരെയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപ ത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ 19279 പേര്‍ വീടുകളിലും 4 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 39 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 19325 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നിരീക്ഷണ ത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. പരിശോധനയ്ക്കായി അയച്ച 501 സാമ്പിളുകളില്‍ ഫലം വന്ന 444 എണ്ണം നെഗറ്റീവും 6 എണ്ണം പോസിറ്റീവുമാണ്.ഇതുവരെ 25644 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 6319 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.2453 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇതര സംസ്ഥാന ങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധ മായും തുടരണം. ഐസൊലേഷനിലുള്ള ആളുകള്‍ 60 വയസിന് മുകളിലുള്ളവര്‍, രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഇടപഴകരുത്.
ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സന്ദര്‍ശകരെ അനുവദിക്കരുത്. പ്രത്യേക പാത്രങ്ങള്‍, വസ്ത്രം എന്നിവ ഉപയോഗിക്കേണ്ടതാണ്
- ആദ്യ കണ്‍സള്‍ട്ടേഷനില്‍ തന്നെ രക്തപരിശോധനയും, സ്‌കാനിങ്ങും ചെയ്യേണ്ടതാണ്.
- അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ വൈകല്യം, രക്തസ്രാവം തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ എത്തേണ്ടതാണ്ഇ
- ടയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡോക്ടറെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഫോണില്‍ ബന്ധപ്പെടുക
- തലവേദന, വയറിന് മുകള്‍ ഭാഗത്ത് വേദന, രക്തസ്രാവം തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തേണ്ടതാണ്
- ആദ്യ മൂന്നു മാസങ്ങളില്‍ ഗര്‍ഭിണി ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കേണ്ടതാണ്. മൂന്നാം മാസം മുതല്‍ അയേണ്‍, കാല്‍സ്യം ഗുളികകളും കഴിച്ചു തുടങ്ങേണ്ടതാണ്. പ്രസവം വരെയും അതുകഴിഞ്ഞ് മുലയൂട്ടുന്ന അവസരത്തിലും അതു തുടരേണ്ടതാണ്.
- മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ മാസാമാസമുള്ള പരിശോധന ഒഴിവാക്കണം.