അലനല്ലൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് യു.ഡി.വൈ.എഫ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മുറിയങ്ക ണ്ണി അഞ്ചാം വാര്‍ഡിലും പരിസര പ്രദേശങ്ങളിലുമാണ് വിതരണം നടത്തിയത്. 300 ഓളം കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. സക്കീര്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വസീം, ഷൗക്കത്ത്, ഫക്കറുദീന്‍, നാസിം, ശിഹാബ്, സുഹൈല്‍, സന്തോഷ്, റഫീക്ക് ചെട്ടിയാന്തോടി, ഹംസ കുട്ടിക്കോടന്‍ ,ഷെബിന്‍ ആലിക്ക ല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കിയിരുന്നു.